വൈഭവത്തിന്റെ വരമുദ്രകൾ
കലാകാരന് ഒരു സൗമ്യ ഹസ്തദാനം നൽകി പിരിയുവാനായി തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരികകേന്ദ്രത്തിന്റെ പടിക്കെട്ടിൽ ഞാൻ കാത്തിരിക്കുകയാണ്. ആളാരവത്തിന് ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. സിദ്ധാർത്ഥ് മുരളി പതുക്കെ കയറിവന്നു. അമ്മയോടൊപ്പം. കൈ നീട്ടിയപ്പോൾ ആരാ എന്ന ചോദ്യം. മകനേ, ഞാൻ... ബാക്കി അമ്മ പൂരിപ്പിച്ചു. മുകളിൽ മൂന്നാല് പേർക്ക് അവനോടൊപ്പം സെൽഫിയെടുക്കണം. സത്യം പറഞ്ഞാൽ, ഒന്നും ശ്രദ്ധിക്കാതെ, ഭ്രമാത്മക കാഴ്ചകൾക്കുള്ളിൽ അഭിരമിക്കുന്ന കലാകാരന്റെ പൊക്കം ഞാൻ ശ്രദ്ധിച്ചു. ദർബാർ ഹാളിൽ വർഷങ്ങൾക്ക് മുൻപ് കണ്ട ചിത്രങ്ങൾക്ക് ഒരാൾപൊക്കം കൂടിയിരിക്കുന്നു. ഉപയോഗിക്കുന്ന വർണങ്ങൾക്ക് പോലും ഭാവപ്പകർച്ച. വരകൾക്ക് സൂക്ഷ്മത.
ഒരു സന്തോഷം പങ്കുവെക്കുന്നു
ഓട്ടിസമോ മറ്റു പഠന ബുദ്ധിമുട്ടുകളോ ഉള്ളവർക്ക് വേണ്ടിയുള്ള ആഗോള തല മത്സരമാണ് ‘ആർട്ട് വർക്സ് ടുഗതർ (ArtWorks Together)’. ഈ വർഷം പുതിയതായി തുടങ്ങുന്ന മത്സരം സംഘടിപ്പിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നാണ്.
പതിനാറു വയസ്സിന് മുകളിലുള്ള, ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. പൊതുവെ ഇത്തരം മത്സര സാഹചര്യങ്ങളിൽ സിദ്ധാർഥിനോട് പങ്കെടുക്കാൻ ഞങ്ങൾ പറയാറില്ല. വരക്കാൻ കഴിവുള്ളതുകൊണ്ടും അതിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനുമായാണ് സിദ്ധാർത്ഥ് വരയ്‌ക്കുന്നത്. എന്തിനാണ് മത്സരിച്ച് വെറുതെ മനോവിഷമം ഉണ്ടാക്കുന്നത്.
ഓൺലൈൻ പെയിന്റിങ്ങ് എക്സിബിഷൻ
സിദ്ധാർഥ് കാനഡയിൽ ഓൺലൈൻ ആയി ഒരു എക്സിബിഷനിൽ പങ്കെടുക്കുന്ന കാര്യം പറഞ്ഞിരുന്നല്ലോ. ഇത് അതിൻ്റെ ഒരു വീഡിയോ ആണ്, കണ്ടു നോക്കണം.
കൊറോണക്കാലത്ത് ഓൺലൈൻ ആയി എങ്ങനെയാണ് എക്സിബിഷനുകൾ നടത്താൻ പറ്റുന്നത് എന്നതിന്റെ ഒരു മാതൃക കൂടിയാണ്. ഇത് സാങ്കേതികമായി ചെയ്യാൻ എന്തുമാത്രം ബുദ്ധിമുട്ടാണ് എന്നറിയില്ല. പക്ഷെ ഇതിനെ പറ്റി അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യണം. നമുക്ക് കേരളത്തിലും ഒരെണ്ണം ചെയ്യാം.
An Asperger’s Art and demystifying the disorder
Seventeen-year-old Siddharth Muraly’s artistic journey is a reminder that despite significant numbers of children being affected with Asperger’s Syndrome, an Autism Spectrum Disorder, the awareness regarding the disorder and opportunities available to such children remains a concern.
Siddharth Muraly
Ramakripa
Thuruthiparamb
Perumbavoor - 683542
Kerala, India
+91 6238 48 111 8
info@siddharthmurali.com
www.siddharthmurali.com